FLASH NEWS

ബഹിരാകാശം 'സ്വകാര്യമാകുമോ' : തീരുമാനം ഇന്നറിയാം

ഋത്വിക്ക്       
June 25,2020 02:40 PM IST

ബംഗലൂരു: ബഹിരാകാശ ഗവേഷണ രംഗത്തു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന ഇൻ സ്‌പേസ് എന്ന ബോർഡിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ഇന്ന് ഓൺലൈനിലൂടെ വാർത്താ സമ്മേളനം നടത്തും. 

മുഖം ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 

ഇത് എങ്ങനെ നടപ്പാക്കും എങ്ങനെയായിരിക്കും ബോർഡിന്റെ പ്രവർത്തനങ്ങൾ എന്നിവയായിരിക്കും ഐഎസ്ആർഒ ചെയർമാൻ വിശദീകരിക്കുക. ഒപ്പം കോവിഡ് പ്രതിസന്ധിക്കിടയിൽ ഗഗനയാന്‍ അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും വിശദീകരിച്ചേക്കും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നു കൊടുക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു.ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇന്‍-സ്‌പേസിന്റെ രൂപീകരണത്തിന് അംഗീകാരം നല്‍കിയത്. 

നമ്മള്‍ മികച്ച ബഹിരാകാശ ആസ്തികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള വഴിയാണ് ഇന്‍-സ്‌പേസ് പോലുള്ളവയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

https://

ഐ എസ് ആര്‍ ഒയ്ക്ക് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതിക വിദ്യകളിലും ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.